താനൂർ : താനാളൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യസന്ദേശ റാലി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. മല്ലിക ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരം സമിതിയധ്യക്ഷ കെ.പി. സിനി, പഞ്ചായത്തംഗം കെ. ഫാത്തിമ ബീവി, മെഡിക്കൽ ഓഫീസർ പി. നിഗർ കാസിം എന്നിവർ നേതൃത്വംനൽകി.
താനൂർ രായിരിമംഗലം പൊതുജനാരോഗ്യകേന്ദ്രം കാട്ടിലങ്ങാടി ഫ്രണ്ട്സ് ഗ്രന്ഥാലവുമായി സഹകരിച്ച് “നടക്കാം ആരോഗ്യത്തിലേക്ക് ആരോഗ്യ സന്ദേശ റാലി നടത്തി. സമാപനയോഗം നഗരസഭാ ഉപാധ്യക്ഷ സി.കെ. സുബൈദ ഉദ്ഘാടനംചെയ്തു. കൗൺസിലർ സുചിത്ര സന്തോഷ് അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ യു. സജീഷ് മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ രാധിക ശശികുമാർ, ആരിഫ സലിം, ജെപിഎച്ച്എൻ. ജെ. ആൻസിയ, ദേവിദാസ് കിഴക്കേവീട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.