ചങ്ങരംകുളം : വിവാഹവീട്ടിൽ വെച്ച് നഷ്ടപ്പെട്ട സ്വർണമോതിരം തിരഞ്ഞു കണ്ടെത്തി ഉടമയ്ക്കു തിരിച്ചു നൽകി ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശി വാരിവളപ്പിൽ ബിനീഷ്. കഴിഞ്ഞദിവസം കാഞ്ഞിയൂരിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന്റെ സ്വർണമോതിരം നഷ്ടപ്പെട്ടത്. ഏറെ നേരം തിരഞ്ഞെങ്കിലും മോതിരം കണ്ടെത്താനായില്ല.മോതിരം നഷ്ടപ്പെട്ട വിവരം അറിഞ്ഞ് ബിനീഷ് വിവാഹച്ചടങ്ങിന്റെ വേസ്റ്റുകൾ മുഴുവൻ തിരഞ്ഞ് മോതിരം കണ്ടെത്തുകയായിരുന്നു. തുടർന്ന് മോതിരം ലഭിച്ച വിവരം ഉടമയെ അറിയിച്ചു. ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബിനീഷ് മോതിരം ഉടമയ്ക്കു കൈമാറി.