എടപ്പാൾ : വട്ടംകുളം കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഉപദേവപ്രതിഷ്ഠാ ചടങ്ങുകൾ തുടങ്ങി.സാംസ്‌കാരിക സമ്മേളനം രാജാസ് ഹോസ്പിറ്റൽ എംഡി ഡോ. അരുൺരാജ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണ സെക്രട്ടറി പി.വി. മോഹനൻ അധ്യക്ഷനായി. പി.എം. മനോജ് എമ്പ്രാന്തിരി അനുഗ്രഹപ്രഭാഷണം നടത്തി.കീഴ്‍മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, എ.പി. രാമകൃഷ്ണൻ, ചുള്ളിയിൽ വേലായുധൻ നായർ, പി. സുധാകരൻ, ചുള്ളിയിൽ പ്രസാദ്, എം. സുരേഷ്, പി.വി. മോഹനൻ, സി. സജി, ക്ഷേത്രം മേൽശാന്തി മംഗലം സച്ചിൽ നമ്പൂതിരി, പി.ഡി. ഗോപാലൻ എന്നിവർ പ്രസംഗിച്ചു.ക്ഷേത്രം പുനർനിർമാണപ്രവൃത്തികളിൽ സഹായിച്ചവരെ വൈദികൻ തൈക്കാട് നീലകണ്ഠൻ നമ്പൂതിരി ആദരിച്ചു. ബുധനാഴ്ച നടപ്പന്തൽ-ലക്ഷംദീപം സമർപ്പണം നടക്കും.