പൊന്നാനി  ജോയിൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവ്വിസ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ സമ്മേളനം ഏപ്രിൽ 28,29 തീയതികളിൽ പൊന്നാനിയിൽ നടക്കും. ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം പൊന്നാനി പുതുമരാമത്ത് വകുപ്പ് കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡൻറ് കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഷാജിറാ മനാഫ് ഉദ്ഘാടനം ചെയ്തു.

സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി കെ രാജൻ, ജില്ലാ കമ്മിറ്റി അംഗം എ കെ ജബ്ബാർ, എഐടിയുസി മണ്ഡലം സെക്രട്ടറി ബാബു, സിപിഐ പൊന്നാനി ലോക്കൽ സെക്രട്ടറി വി പി ഗംഗാധരൻ എ കെ എസ് ടി യു ജില്ലാ പ്രസിഡൻറ് ശ്രീകാന്ത് ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ പി സലീം, മോഹനൻ, ഗിരിജ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ സി സുരേഷ് ബാബു, കവിതാ സദൻ, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ജില്ല സെക്രട്ടറി ജിസ്‌മോൻ പി വർഗീസ് സ്വാഗതവും മേഖല സെക്രട്ടറി രതീഷ് വി നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ജില്ലാ സമ്മേളനത്തിന്റെ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. 54 മത് സംസ്ഥാന സമ്മേളനം മെയ് 12,13,14,15 തീയതികളിലായി പാലക്കാടാണ് നടക്കുക.

Related Post

Leave a Reply

Your email address will not be published. Required fields are marked *