താനൂർ : കിഴക്കേ മുക്കോല സംഘമിത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണക്ലാസും നടത്തി. താനൂർ പോലീസ് സബ് ഇൻസ്പെക്ടർ എൻ.ആർ. സുജിത്ത് ഉദ്ഘാടനം ചെയ്തു. കൗൺസലർ സി. ബീന അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ യു. സജീഷ് ക്ലാസെടുത്തു. പി. ജിബില, യു.കെ. സുമിത, പി. ജിബിലി തുടങ്ങിയവർ പ്രസംഗിച്ചു.കുട്ടികളുടെ നാടകവേദി ലഹരിവിരുദ്ധസന്ദേശ തെരുവുനാടകം അവതരിപ്പിച്ചു. കിഴക്കേ മുക്കോലയിൽനിന്ന് ആരംഭിച്ച റാലി കൊതവന്മാട്ടിൽ ക്ഷേത്രപരിസരത്ത് സമാപിച്ചു.