ചങ്ങരംകുളം: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 369 രൂപയാക്കി വർദ്ധിപ്പിച്ചതിൽ സന്തോഷ സൂചകമായി നന്നംമുക്ക് പഞ്ചായത്ത് 13-ാം വാർഡിലെ തൊഴിലാളികൾക്ക് മധുരം നൽകി ആഘോഷിച്ചു. വാർഡ് മെമ്പർ സബിത വിനയകുമാർ,തൊഴിലുറപ്പ് എഡിഎസ് വിനിത ശ്രീനിവാസൻ,വാർഡിലെ സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.