തിരൂർ : ഇരിങ്ങാവൂർ നോർത്ത് എഎംഎൽപി സ്‌കൂൾ നൂറാം വാർഷികവും നവീകരിച്ച പുതിയ കെട്ടിടവും ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മൈമൂന കല്ലേരി ഉദ്‌ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഹാജിഷ തെസ്‌നി അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റ് സി.കെ. സഫ്‌വാൻ, താനൂർ ബ്ലോക്ക് അംഗം നിധിൻ ദാസ്, പഞ്ചായത്തംഗം ഇബ്രാഹീം തമ്മത്ത്, മൂസക്കുട്ടി ഹാജി, എൻ.വി. ബാലകൃഷ്ണൻ, ഉണ്ണിക്കൃഷ്‌ണൻ, സക്കീന കാരാട്ട്, ആഘോഷക്കമ്മിറ്റി അംഗങ്ങളായ യാഹുട്ടി, ഉബൈദ് ചാണയിൽ, ഷംസുദ്ദീൻ ചാണയിൽ, ചേനാത്തു മുഹമ്മദ്, ഉണ്ണി നെല്ലിക്കാട്ട്, സി.പി. ബഷീർ, മാനേജർ ഇൻചാർജ് ബാബു പാറമ്മൽ, ഇ.സി. രഹ്‌ന, സി.കെ. ഇബ്രാഹീം, ഖാദർ, കോയാമു, ലിസി എന്നിവർ പ്രസംഗിച്ചു. സാംസ്‌കാരിക സമ്മേളനത്തിനുശേഷം ഡോ. നാട്യശ്രീ അലിയുടെ നേതൃത്വത്തിൽ നൃത്തപരിപാടി, കൊണ്ടോട്ടി റോയൽസിന്റെ മുട്ടിപ്പാട്ട്, പൂർവവിദ്യാർഥികളുടെ കലാപരിപാടികൾ, അങ്കണവാടിക്കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.