ചങ്ങരംകുളം : യേശുവിന്റെ അന്ത്യ അത്താഴ ഓർമ്മപുതുക്കി ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു.ചാലിശ്ശേരി സെയ്‌ൻറ് പീറ്റേഴ്സ് ആൻഡ് സെയ്‌ൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പെസഹ ആചരിച്ചു.രാവിലെ വികാരി ഫാ ബിജു മുങ്ങാംകുന്നേൽ പെസഹ ശൂശ്രൂഷകൾയ്ക്ക് കാർമികത്വം വഹിച്ചു. പെസഹ കുർബ്ബാനയും അർപ്പിച്ചു. ഒമ്പതാംമണി നമസ്കാരത്തിനുശേഷം യേശു കുരിശുമരണം വരിക്കുന്നതിന് മുൻപായി ശിഷ്യന്മാരൊടൊത്ത് അന്ത്യ അത്താഴം കഴിച്ചതിന്റെ ഓർമ്മപുതുക്കി പെസഹ ഊട്ടും ഉണ്ടായി.നിരവധി വിശ്വാസികൾ പങ്കെടുത്തു. വൈകുന്നേരം സന്ധ്യാപ്രാർഥനയും ഉണ്ടായി. ദുഃഖവെള്ളി ശൂശ്രൂഷകൾ രാവിലെ 8.30-ന് തുടങ്ങും. പ്രഭാതപ്രാർഥന, നമസ്കാരം, സ്ളീബ വന്ദനവ് എന്നിവ നടക്കും. ശനി രാവിലെ പത്തിന് കുർബാന, സന്ധ്യാപ്രാർത്ഥനയ്ക്കുശേഷം രാത്രി എട്ടിന് ഉയിർപ്പ് പെരുന്നാൾ ശൂശ്രുഷകൾ ആരംഭിക്കും.