താനൂർ : താനാളൂർ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി അരിക്കാട് മണ്ടായപുറത്ത് സൈനുദ്ധീൻ മുപ്പന്റെ രണ്ട് ഏക്കർ പാടശേഖരത്തിൽ വിളയിച്ച എള്ളുകൃഷി വിളവെടുപ്പ് നടന്നു. താനാളൂർ കൃഷി ഓഫീസർ ഡോ. പി. ശിൽപ്പ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എം. ലത്തീഫ് മൂപ്പൻ അധ്യക്ഷനായി. ജൈവകർഷകരായ അയ്യൂബ് പാറപ്പുറത്ത്, പി.എസ്. കുഞ്ഞാലു എന്നിവരുടെ നേതൃത്വത്തിലാണ് എള്ളുകൃഷി നടത്തിയത്. മംഗലത്ത് മജീദ്, തെയ്യമ്പാടി കുഞ്ഞിപ്പ, മുജീബ് താനാളൂർ, ബഷീർ കളത്തിൽ, എം. മൻസൂർ മൂപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.