പൊന്നാനി : കേന്ദ്ര സർക്കാർ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ പൊന്നാനിയിലെ മത സാംസ്ക്കാരിക സംഘടനകളുടെ കൂട്ടായ്മയായ സമന്വയം പൊന്നാനിയുടെ നേതൃത്വത്തിൽ നടന്ന ബഹുജന മഹാറാലിയിൽ പ്രതിഷേധമിരമ്പി.പൊന്നാനി ഫിഷിംഗ് ഹാർബറിൽ നിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. കുണ്ടുകടവ് ജംഗ്ഷനിൽ സമാപിച്ചു. മുൻ കെ എം മുഹമ്മദ് കാസിം കോയ, അബ്ദുൽ മജീദ് ഫൈസി, അബ്ദുറഹിമാൻ ഫാറൂഖി, സി വി അബ്ദുല്ലകുട്ടി, വി എം ബഷീർ, സി വി അബൂസാലിഹ്, കെ കെ മുഹമ്മദ് ഇഖ്ബാൽ, കെ പി മൂസ, എം പി നിസാർ എന്നിവർ നേതൃത്വം നൽകി.കുണ്ടുകടവ് ജംഗ്ഷനിൽ നടന്ന ബഹുജന സംഗമം മുൻ ഹജ്ജ് കമ്മിറ്റിയംഗം കെ എം മുഹമ്മദ് കാസിംകോയ ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ല ചെയർമാൻ പി ടി അജയ്മോഹൻ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി, അബ്ദുറഹിമാൻ ഫൈസി, സി വി അബൂസാലിഹ് എന്നിവർ സംസാരിച്ചു.