തിരൂർ: കേന്ദ്ര സർക്കാർ കൊണ്ട് വന്ന വഖഫ് ഭേദഗതി ബിൽ വഖഫ്സ് സ്വ ത്ത്കൊള്ളയടി ക്കാനുള്ള ഭരണകൂട തന്ത്രമാണെന്ന് പിഡിപി വൈസ്ചെയർമാൻ ശശി പൂവൻ ചിന പറഞ്ഞു.പാര്‍ലിമെന്റില്‍ ബില്ല് അവതരണ ചര്‍ച്ചയില്‍ പങ്കെടുക്കവേ രാജ്യത്തെ മതേതര വിശ്വാസികളും കക്ഷികളും ചൂണ്ടിക്കാട്ടിയ വിഷയം ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷാ അതേപടി സ്ഥിരീകരിക്കുന്നത് ബില്ലിന്റെ അപകടം മനസ്സിലാക്കി തരുന്നതാണ്. ഡല്‍ഹിയിലെ തന്ത്രപധാനമായ 123 വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിന്റേതാണെന്നും അത് മോചിപ്പിക്കലാണ് വഖഫ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് എന്നും അദ്ദേഹം സൂചിപ്പിക്കുകയാണ്. രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനല്ല, ലക്ഷക്കണക്കിന് വഖഫ് സ്വത്തുക്കള്‍ കയ്യടക്കാനാണ് നിയമ ഭേദഗതിയെന്നത് പകല്‍ പോലെ വ്യക്തമാവുകയാണ്. സര്‍ക്കാരിന്റേയോ ഇതര മതവിഭാഗങ്ങളുടേയോ കയ്യേറ്റം ചെയ്ത് കിട്ടിയ ഭൂസ്വത്തുക്കള്‍ ഒരിക്കലും വഖഫ് ആയി ഉപയോഗിക്കാറില്ല. ഉടമസ്ഥാവകാശമുള്ള സ്വത്തുക്കള്‍ മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ദൈവീക പ്രീതി ലക്ഷ്യം വച്ച് കൈമാറ്റം ചെയ്യപ്പെട്ടവയാണ് രാജ്യത്തെ മുഴുവന്‍ വഖഫ് സ്വത്തുക്കളും .
അത് പിടിച്ചടക്കാനും നിയമകുരുക്കില്‍ പെടുത്തി അന്യാധീനപ്പെടുത്താനുമുള്ള നീക്കമാണ് സംഘ്പരിവാര്‍ പദ്ധയില്‍ രൂപം കൊണ്ട വഖഫ് ഭേദഗതി ബില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലിമെന്റിന്റെ ഇരുസഭകളിലും മതേതര കക്ഷികള്‍ ഒന്നിച്ച് നിന്ന് ഭരണകൂടത്തിന്റെ നെറികേടിനെതിരെ പൊരുതുന്നത് കണ്ടത് ഇന്ത്യന്‍ ജനാധിപത്യത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. അതേ ഐക്യവും ഒത്തൊരുമയും ഭരണഘടനാ വിരുദ്ധമായ നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാനും ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും മതേതര കക്ഷികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.വഖഫ് നിയമ ഭേദഗതി അംഗീകരിക്കില്ല; ഭരണഘടനാ വിരുദ്ധവും മതസ്വാതന്ത്ര്യലംഘനവുമായ ബില്ല് ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യത്തില്‍ പി.ഡി.പി. ജില്ലാ കമ്മിറ്റി തിരൂർ റയിൽവേ സ്റ്റേഷൻ മാർച്ച് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി, സെക്രട്ടറിയേറ്റ് മെമ്പർമാരായ സക്കീർ പരപ്പനങ്ങാടി, ഹുസൈൻ കാടാമ്പുഴ, ജില്ലാ പ്രസഡൻ്റ് സലാം മൂന്നിയൂർ, സെക്രട്ടറി ഷാഹിർ മൊറയൂർ, ട്രഷറർ ഹബീബ് കാവനൂർ, വൈസ് പ്രസിഡന്റുമാരായ അശ്റഫ് പൊന്നാനി, അയ്യപ്പൻ എ.ആർ നഗർ, ഹസ്സൻ കുട്ടി പുതുവള്ളി, തുടങ്ങിയർ സംസാരിച്ചു.ജോയിന്റ് സെക്രട്ടറി മാരായ നിസാം കാളമ്പാടി, ഷംലിക് കടകശ്ശേരി, അബ്ദുൽ ബാരിർശാദ് ഫൈസൽ കന്മനം, സൈതാലി കുട്ടി ചമ്രവട്ടം, സുലൈമാൻ ബീരാൻചിറ, ഇസ്മായീൽ പുതുപൊന്നാനി, എം. മൊയ്തുണ്ണി ഹാജി, എം.എ. അഹമദ് കബീർ, ഹാരിസ് വാണിയന്നൂർ, സൈനബ ഫൈസൽ, സുലൈഖ മുസ്ഥഫ, സുമയ്യ ഇഖ്ബാൽ, മുസ്ഥഫ പറവന്നൂർ ജലീൽ കരിങ്കപ്പാറ, റസാഖ് ഹാജി, കെ.ഇ.കോയ മാർച്ചിന് നേതൃത്വം നൽകി.