പൊന്നാനി : ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തിൽ എംഎസ്എഫ് പൊന്നാനി മുനിസിപ്പൽ സമ്മേളനം എം ഐ ഹയർസെക്കണ്ടറി സ്‌കൂളിൽ സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ   ഭാഗമായി പൊന്നാനിയിൽ ഗവണ്മെന്റ് കോളേജ് അനുവദിക്കാൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ശറഫുദ്ധീൻ പിലാക്കൽ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് അസ്‌ലം സി അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം റാഷിദ് കോക്കൂർ, മലപ്പുറം ജില്ലാ സെക്രട്ടറി ഫർഹാൻ ബിയ്യം, ഹരിത മലപ്പുറം ജില്ലാ ജനറൽ കൺവീനർ ഷഹാന ശർത്തു, മുസ്‌ലിം ലീഗ് പൊന്നാനി നിയോജകമണ്ഡലം ട്രഷറർ വി വി ഹമീദ്, മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ കുഞ്ഞിമുഹമ്മദ്‌ കടവനാട്,എംപി നിസാർ,റഫീഖ് തറയിൽ,യുകെ അമ്മനുള്ള,എൻ ഫസലുറഹ്മാൻ,  മുംതാസ്, സീനത്ത് എന്നിവർ സംസാരിച്ചു.ജാബിർ പള്ളിക്കടവ് പ്രസിഡന്റായും, സി എം സഫാന ജനറൽ സെക്രട്ടറിയാവും പി സബീൽ ട്രഷററായും മിൻഹാൽ, നാസിൽ, റിഷാന നസ്നിൻ, ശർബാസ്,നിഹാൽ,ജാസിം എന്നിവർ വൈസ് പ്രസിഡന്റ് മാരായും അസ്‌ലം,അജ്മൽ, സഫർ, നജില,മൂസാ റഫ്‌നാസ്,അനസ്,അമീൻ എന്നിവർ സെക്രട്ടറി മാരായും പുതിയ മുനിസിപ്പൽ എംഎസ്എഫ് കമ്മിറ്റി നിലവിൽ വന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *