എടപ്പാൾ: കാലടി മൻശഅ് ഇരുപതാം വാർഷിക സമ്മേളനത്തിന് പ്രൗഢമായ തുടക്കം.
മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം ഒ.കെ അബ്ദുറഷീദ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എം. ഹൈദർ മുസ്ലിയാർ പതാക ഉയർത്തി. തുടർന്ന് നടന്ന ഫാമിലി മീറ്റിൽ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചികോയ അൽ ബുഖാരി ബായാർ തങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.
മൻശഅ് ജനറൽ സെക്രട്ടറി ഹബീബ് അഹ്സനി സ്വാഗതവും നൗഫൽ സഖാഫി നന്ദിയും പറഞ്ഞു. വൈകുന്നേരം നാലുമണിക്ക് നടന്ന മാനവ സംഗമത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. എസ്എസ്എഫ് മലപ്പുറം ജില്ലാ സെക്രട്ടറി മൻസൂർ പൊന്നാനി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെജി .ബാബു, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കളായ സുരേഷ് പുൽപ്പാക്കര, അസ്‌ലം തിരുത്തി, സത്യൻ എടപ്പാൾ , നാരായണൻ, പി.കെ മനോജ്, റഫീക്ക് നഹൽ, ബക്കർ കണ്ടനകം പ്രസംഗിച്ചു.