താനൂർ : ജില്ലാപഞ്ചായത്ത് പദ്ധതിയിൽ 45 ലക്ഷം രൂപ ചെലവഴിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ ഒഴൂർ പഞ്ചായത്തിലെ പാലക്കൽ തോട്-പാലരക്കാട് പടി റോഡ് ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം എം.കെ. റഫീഖ നിർവഹിച്ചു. ജില്ലാപഞ്ചായത്തംഗം ശ്രീദേവി പ്രാക്കുന്ന് അധ്യക്ഷതവഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സൈനബ ചേന്നാത്ത്, വൈസ് പ്രസിഡൻറ് വി.കെ. ജലീൽ, എം.കെ. കുഞ്ഞേനി, കെ. ബാവ, കുന്നത്ത് സക്കീന തുടങ്ങിയവർ പ്രസംഗിച്ചു.