എടപ്പാള്‍:രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ മോദി സർക്കാർ തികഞ്ഞ പരാജയമാണന്നു കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് അഭിപ്രായപ്പെട്ടു.തവനൂർ നിയോജക മണ്ഡലം “യൂത്ത് ലീഡേഴ്‌സ് മീറ്റ്” ഉത്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നാലു മാസം നീണ്ടു നിൽക്കുന്ന സംഘടനാ പ്രവർത്തന പരിപാടികൾക്ക് യോഗം അംഗീകാരം നൽകി. യോഗത്തിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വൈശാഖ് തൃപങ്ങോട് അധ്യക്ഷത വഹിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ് സുധീർ, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ, സുജിത് നമ്പ്യാർ,മഹേഷ് വട്ടകുളം, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരായ അബിൻ പൊറുക്കര, പ്രണവ് കോലത്ത്, ഷാഹുൽ വെള്ളാഞ്ചേരി,നബീൽ പുറത്തൂർ, ജാൻസ് തൃപങ്ങോട്, റാഷി പോത്തന്നൂർ, അഭിജാത് തവനൂർ, ഷാഹിദ് മുഹമ്മദ് എന്നിവർ സംസാരിച്ചു.