താനൂർ : ‘കടലവകാശം കടലിന്റെ മക്കൾക്ക്’ എന്ന സന്ദേശവുമായി കേരള യൂത്ത് ഫ്രണ്ട് നടത്തുന്ന തീരസംരക്ഷണ സംസ്ഥാന ജാഥയുടെ ജില്ലാതല പര്യടനം താനൂർ വാഴക്കത്തെരുവിൽ സമാപിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല ഉദ്ഘാടനംചെയ്തു. സുലൈമാൻ അരീക്കാട് അധ്യക്ഷനായി. ജാഥാക്യാപ്റ്റൻ സിറിയക് ചാഴിക്കാടൻ, ജോണി പുല്ലന്താണി, രാജു കെ. ചാക്കോ, എഡ്‌വിൻ തോമസ്, ടി. ജോണി മാത്യു, എ. അമീർ തുടങ്ങിയവർ പ്രസംഗിച്ചു.