എടപ്പാൾ : ബ്യൂട്ടി സിൽക്സ് ഒരുക്കിയ കല്യാണരാവും മെഹന്തി ഫെസ്റ്റും നടൻ ബിബിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബ്യൂട്ടി സിൽക്സ് ചെയർമാൻ പി.വി. മുബാറക് അധ്യക്ഷനായി. സംഗീത സംവിധായകൻ ഷിബ പുലർക്കാഴ്ച, സംവിധായകൻ ഷഫീഖ്, ബ്യൂട്ടി സിൽക്സ് സിഇഒ പി.വി. റാസിക്, ഡയറക്ടർമാരായ പി.വി. റഫീഖ്, പി.വി. ഫിറോസ്, ഷഫീഖ്, പി.വി. ഹിലാൽ, ഇൻസാഫ്, ലുക്മാൻ, ജനറൽ മാനേജർ സി.വി. അബൂബക്കർ, മാനേജർ ഗഫൂർ, ചങ്ങരംകുളം സിഐ സി. ഷൈൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. നജീബ്, സി.വി. സുബൈദ, കെ.ജി. ബാബു, അംഗം ഇ.എസ്. സുകുമാരൻ, ഇ. പ്രകാശ്, എം. ശങ്കരനാരായണൻ, ബൈനേഷ്, ഫിറ്റ്‍വെൽ ഹസൻ തുടങ്ങിയവർ പങ്കെടുത്തു.സമ്മാനപദ്ധതി നറുക്കെടുപ്പ്, ഇശൽ നൈറ്റ് എന്നിവയുമുണ്ടായി.