പൊന്നാനി:ആരാധനാലയങ്ങളുടെയും,വിദ്യാലയങ്ങളുടെയും ദൂര പരിധി ലംഘിച്ച് പുഴമ്പ്രം ജനവാസ മേഖലയിൽ തുറന്ന് പ്രവർത്തിക്കുന്ന വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടുക എന്ന ആവശ്യവുമായി പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻജനകീയ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.സംസ്ഥാന മദ്യ നിരോധന സമിതി ട്രഷറർ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പി കോയക്കുട്ടി മാഷ്, സി വി മുഹമ്മദ് നവാസ്സി പി മുഹമ്മദ് കുഞ്ഞി, ഫർഹാൻ ബിയ്യം, ലതീഫ് മാക്ക്,ഹനീഫ മാളിയേക്കൽ ,സുബൈർ ടി വി, മുജീബ് കിസമത്ത്തുടങ്ങിയവർ സംസാരിച്ചു.