തിരൂർ : ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് ഭീതിയുണ്ടാക്കിയ കാട്ടുതേനീച്ചക്കൂട് നശിപ്പിച്ചു. ഓങ്കോളജി കെട്ടിടത്തിന്റെ ഏഴാംനിലയിലെ സൺ സൈഡിലുണ്ടായിരുന്ന രണ്ട് കൂടുകൾ ട്രോമാകെയർ പ്രവർത്തകർ രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് നശിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജുവിന്റെയും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബുവിന്റെയും അഭ്യർഥനമാനിച്ചാണ് ട്രോമാകെയർ പ്രവർത്തകർ ദൗത്യം നിർവഹിച്ചത്. ട്രോമാകെയർ പ്രവർത്തകരായ ഇസ്മായിൽ പറവന്നൂർ, ഹമീറലി വൈലത്തൂർ, ഖാലിദ് ഗുരുക്കൾ മണ്ണാരയ്ക്കൽ, യൂനസ് കുന്നുംപുറം, ലത്തീഫ് കല്പകഞ്ചേരി, മുജീബ് വെട്ടം എന്നിവർ നേതൃത്വംനൽകി.