വളാഞ്ചേരി സ്വദേശിനിയായ നാൽപ്പത്തിരണ്ടുകാരിക്ക് നിപാ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ആറുപേരുടെ സ്രവ പരിശോധനാ ഫലവും നെ​ഗറ്റീവ്. ചെറിയ ലക്ഷണങ്ങൾ പ്രകടമാക്കിയ ഇവരുടെ സ്രവം വെള്ളിയാഴ്ചയാണ് പരിശോധിച്ചത്.

അഞ്ചുപേർ മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ എറണാകുളത്തുമാണ് ഐസൊലേഷനിലുള്ളത്. മഞ്ചേരി ​ഗവ. മെഡിക്കൽ കോളേജിലാണ് അഞ്ചുപേരുടെയും സ്രവം പരിശോധിച്ചത്. വ്യാഴാഴ്ച ഏഴുപേരുടെ സ്രവപരിശോധനാ ഫലവും നെ​ഗറ്റീവായിരുന്നു.

49പേരാണ് രോ​ഗിയുടെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 45പേർ ഹൈറിസ്ക് വിഭാ​ഗത്തിലാണ്. 12പേർ കുടുംബാം​ഗങ്ങളാണ്. 31പേർ ആരോഗ്യപ്രവർത്തകരാണ്. ‌പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗബാധിതയ്ക്ക് നിപാ പ്രതിരോധത്തിനുള്ള മോണോക്ലോണൽ ആന്റിബോഡി നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *