ചങ്ങരംകുളം:പള്ളിക്കര മദ്രസത്തുൽ ഇസ്ലാമിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്ഷകർതൃ സംഗമവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസും പള്ളിക്കര മദ്രസയിൽ വച്ച് സംഘടിപ്പിച്ചു.മദ്രസ അങ്കണത്തിൽ വെച്ച് മഹല്ല് വൈ പ്രസിഡന്റ് ആലുങ്ങൽ അഹ്മദുണ്ണി ഹാജിയുടെ അധ്യക്ഷതയിൽ സെക്രട്ടറി എവി എ കാദർ പള്ളിക്കര ഉദ്ഘാടനം ചെയ്തു.സദർ മുഅല്ലിം അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി മുഖ്യപ്രഭാഷണം നിർവഹിച്ചു. പള്ളിക്കര മഹല്ല് ട്രഷറർ. വി പി ഉമ്മർ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ ഷിമിൽ മജീദ് അസ്മി ഷഹബാസ് മുഹമ്മദ് നബാൻ ടിവി എ കെ ഫാത്തിമ സ്വാലിഹ എന്നിവർക്കുള്ള അനുമോദനം നടത്തി.

മദ്രസ പഠനത്തോടൊപ്പം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മറ്റു വിദ്യാർത്ഥികൾക്കും സമസ്ത പൊതു പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും വിപി അബ്ദുൽ ജബ്ബാർ ഹാജി, എം വി അബ്ദുൽ ഹയ്യ് എന്നിവർ നിർവഹിച്ചു.സിസി ഉസ്മാൻ മൗലവി, മുജീബ് റഹ്മാൻ അൻവരി,അബ്ദുറഹ്മാൻ വാഫി, അബ്ദുട്ടി മൗലവി, മുഹമ്മദ് സക്കരിയ ഫൈസി, ഇബ്രാഹിം മൗലവി  എന്നിവർ സംബന്ധിച്ചു. സിദ്ദീഖ് മൗലവി എടയൂർ സ്വാഗതവും. കെ വി മുഹമ്മദ് ഫാറൂഖി നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *