പൊന്നാനി: ലഹരിയ തുരുത്തുക നാടിനെ രക്ഷിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ പൊന്നാനി മുൻസിപ്പൽ കമ്മിറ്റി കലാകായിക മത്സരങ്ങൾക്കും ബോധ വൽക്കരണത്തിനും രൂപം നൽകി. സൈക്കിൾ റാലി, ഫുട്ബോൾ മത്സരങ്ങൾ, ക്രിക്കറ്റ് മത്സരങ്ങൾ, വടംവലി, ലഘുലേഖ വിതരണം തുടങ്ങി എല്ലാ തലങ്ങളിലേക്കും ഈ സന്ദേശം എത്തിക്കുവാൻ തീരുമാനമെടുത്തു . ക്യാമ്പയിന്റെ ഭാഗമായി സൈക്കിൾ റാലിയും ഫുട്ബോൾ മത്സരങ്ങളും നടന്നു. സൈക്കിൾ റാലി മണ്ഡലം എക്സിക്യൂട്ടീവ് അംഗം കുഞ്ഞൻ ബാവ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു, ലഹരിയെ തുരുത്തുക നാടിനെ രക്ഷിക്കുക എന്ന വിഷയത്തിൽ എസ്ഡിപിഐ പൊന്നാനി മുനിസിപ്പൽ പ്രസിഡണ്ട് സക്കീർ പി പി, സംസാരിച്ചു. മണ്ഡലം ജോൺ സെക്രട്ടറി റിസാബ്. ബിലാൽ പൊന്നാനി , ജമാൽ എരിക്കാൻപാടം , മുസ്തഫ സത്താർ, ഫൈസൽ ബിസ്മി, ഖാദർ ഫൈസൽ ഈശ്വരമംഗലം, എം കെ മുഹമ്മദ്,നേതൃത്വം കൊടുത്തു.