എടപ്പാൾ : മെയ് 21 ദേശീയ തീവ്രവാദവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഹംദിയ്യ സ്റ്റുഡൻസ് യൂണിയൻ ഹിസാന്റെ കീഴിൽ ചർച്ചാ വേദി സംഘടിപ്പിച്ചു. രാഷ്ട്രീയ താൽപര്യങ്ങൾക്കുവേണ്ടി മതങ്ങളെ ചൂഷണം ചെയ്യുകയാണ് തീവ്രവാദ സംഘടനകൾ ചെയ്യുന്നതെന്ന് ചർച്ച സംഗമം വിലയിരുത്തി.നടുവട്ടം ഹംദിയ്യ ക്യാമ്പസിൽ നടന്ന പരിപാടിക്ക് ലുക്മാൻ കലൂർ, സിനാൻ ഗഫൂർ, സുഹൈർ ഒതളൂർ ചർച്ചകൾക്ക് നേതൃത്വം നൽകി.