എടപ്പാൾ : ജലവിതരണ പദ്ധതിക്കായി പൊളിച്ച റോഡുകൾ സ്കൂൾ അധ്യായന വർഷം ആരംഭി ക്കുന്നതിനു മുൻ പായി ഗതാഗത യോഗ്യമാക്കണമെന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന എടപ്പാൾ മേഖലയിലെ റോഡുകൾ ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണ് അടിയന്തര പ്രാധാന്യം നൽകി ബന്ധപ്പെട്ട അധികാരികളും പിഡബ്ല്യുഡി വകുപ്പും ഗതാഗത യോഗ്യമാക്കണം ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടിവരുമെന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി ഇ.പി. രാജീവ് പത്രക്കുറിപ്പിൽ അറിയിച്ചു.