ചങ്ങരംകുളം: ഈ വർഷത്തെ എസ് എസ് ൽ സി പരീക്ഷയിൽ എട്ടും, അതിനു മുകളിലും എ പ്ലസ് നേടിയവരെയും, സി ബി എസ് ഇ പത്താം തരത്തിൽ എഴുപത് ശതമാനത്തിന്റെ മുകളിൽ മാർക്ക് നേടിയ പൊന്നാനി താലൂക്കിലെയും,കപ്പൂർ,ചാലിശ്ശേരി,കടവല്ലൂർ, പോർക്കുളം പഞ്ചായത്തുകളിലെയും വിദ്യാർത്ഥികളെയും ചങ്ങരംകുളം കോലിക്കര ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസ് അനുമോദിച്ചു, ട്രസ്റ്റ് ചെയർമാൻ ഷാനവാസ് വട്ടത്തൂർ അധ്യക്ഷത വഹിച്ചു,പ്രിൻസിപ്പാൾ ഡോക്ടർ ലമിയ കെ എം ഉൽഘാടനം ചെയ്തു,അക്കാഡെമിക് ഡയറക്ടർ യഹ്യ പി ആമയം മോട്ടിവേഷൻ ക്ലാസ്സെടുത്തു,നവാസ് ഹുദവി,ഷബീബ് വാഫി പ്രസംഗിച്ചു.
Post navigation
സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കനക്കും. കാലവർഷം രണ്ടുദിവസത്തിനകം കേരള തീരം തൊടുമെന്നാണ് പ്രവചനം.മധ്യ കിഴക്കൻ അറബിക്കടലില്‍ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.കേരളത്തിലെ 12 ജില്ലകളില്‍ ഇന്ന് അതിശക്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും, മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതല്‍ വടക്കൻ ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. ശനിയാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 26-ാം തീയതി തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പുണ്ട്. ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.കള്ളക്കടല്‍ ജാഗ്രതാ നിർദേശം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നു രാത്രി 08.30 വരെ 0.5 മുതല്‍ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 1.0 മുതല്‍ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക. ഇന്നു മുതല്‍ മഴ കനക്കും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്