താനൂർ : കനത്തമഴയിൽ താനൂർ നഗരസഭയിലെ വിവിധ ഭാഗങ്ങളിൽ വെള്ളംകയറി. കളരിപ്പടി, പുന്നൂക്ക്, മുക്കോല, ചിറക്കൽ, പരിയാപുരം, അംബേദ്കർ ഗ്രാമം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പൂരപ്പുഴയിൽ ഒട്ടുംപുറത്ത് അഴിമുറിക്കാത്തതു കാരണമാണ് വെള്ളം കയറിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.കനോലി കനാൽ, കൈപ്പത്തോട് തുടങ്ങിയവയിൽനിന്നുമാണ് പ്രദേശത്തേക്ക് വെള്ളംകയറിയത്. പ്രദേശങ്ങളിലെ അൻപതോളം വീടുകളിൽ വെള്ളംകയറിയിട്ടുണ്ട്. പരിയാപുരം ജിഎൽപി സ്‌കൂളിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു.