താനൂർ : മലയാളസാഹിത്യത്തിൽ നാഷണൽ ഫെലോഷിപ്പിന് അർഹതനേടിയ താനൂരിലെ മാധ്യമപ്രവർത്തകൻ മനു വിശ്വനാഥിനെ താനൂരിലെ മാധ്യമപ്രവർത്തകർ അനുമോദിച്ചു.അഫ്സൽ കെ. പുരം അധ്യക്ഷനായി. പി. പ്രേമനാഥൻ, ബാപ്പു വടക്കയിൽ സി.പി. ഇബ്രാഹിം, പി.എസ്. സഹദേവൻ, റസാഖ് താനൂർ, സി.വി.ഒ. നാസർ, ഷെഫീഖ് താനൂർ, ഫായിസ് താനാളൂർ, ദിബീഷ് ചിറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.