തിരുനാവായ : പുത്തനത്താണി-വെട്ടിച്ചിറ ആറുവരിപ്പാതയിലെ അശാസ്ത്രീയ നിർമാണങ്ങളിലെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൂവൻചിനയിലെ കെഎൻആർസിഎൽ ഓഫീസ് എസ്ഡിപിഐയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉപരോധിക്കും. വെട്ടിച്ചിറ-ചുങ്കം സർവീസ് റോഡ് ഉടൻ നിർമിക്കുക, പുത്തനത്താണി ഉണ്യാൽ പ്രദേശത്തെ അശാസ്ത്രീയമായ അഴുക്കുചാൽ നിർമാണം കാരണം വെള്ളം കയറി തകർന്ന വീടുകൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപരോധം.ഉച്ചയ്ക്ക് 2.30-ന് ആതവനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധസമരമെന്ന് ഭാരവാഹികൾ അറിയിച്ചു.