തിരൂർ : മലബാർ ഗോൾഡ് ആൻഡ് ഡയമൺഡ്‌സ് ഭവനരഹിതരായ 15 കുടുംബങ്ങൾക്ക് സഹായധനം വിതരണം ചെയ്തു. തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ സഹായ വിതരണം ഉദ്ഘാടനംചെയ്തു. വാർഡ് കൗൺസിലർ ഷബീർ അലി അധ്യക്ഷതവഹിച്ചു.യോഗം പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന സ്‌കൂൾ കായികമേളയിൽ 300 മീറ്റർ നടത്തത്തിൽ സ്വർണമെഡൽ നേടിയ ഗീതുവിനെ ചടങ്ങിൽ അനുമോദിച്ചു.
നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. എസ്. ഗിരീഷ്, കൗൺസിലർ നിർമല കുട്ടികൃഷ്ണൻ, കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. അബ്ദുറഹിമാൻ, തിരൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് പി.എ. ബാവ, എം ഇഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഷാഫി ഹാജി, എംഎസ്എസ് ജില്ലാ പ്രസിഡൻറ് ഡോ. ഹസ്സൻ ബാബു, മുൻ കൗൺസിലർ ഗീതാ പള്ളിയേരി, കർഷക അവാർഡ് ജേതാവ് പി.ടി. സുഷമ, ഫാർമസിസ്റ്റ് ജയപ്രകാശ്, തിരൂർ ഷോറൂം ഹെഡ് കെ.സി. ദിനേശ്, ഡെപ്യൂട്ടി ഷോറൂം ഹെഡ് മുഹമ്മദ് നസീഫ്, ഇൻവെസ്റ്റർമാരായ റഹീം, റസാഖ്, അബൂബക്കർ എന്നിവർ പ്രസംഗിച്ചു.