തിരൂർ : അസംഘടിത മേഖലയിൽ പണിയെടുക്കുന്ന ഇതര തൊഴിലാളികളുടെ കുടിശ്ശിക പെൻഷൻ നൽകുന്നതിനുള്ള നടപടിയെടുക്കാതെ ഇടതുപക്ഷ സർക്കാർ തൊഴിലാളികളെ അവഗണിക്കുകയാണെന്ന് ഐഎൻടിയൂസി സംസ്ഥാന സെക്രട്ടറിയും തയ്യൽത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമായ ബാബു അമ്മവീട് പറഞ്ഞു.തയ്യൽത്തൊഴിലാളി കോൺഗ്രസ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തകസമ്മേളനം തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാപ്രസിഡന്റ് വി.പി. അബൂബക്കർകുട്ടി അധ്യക്ഷതവഹിച്ചു. തയ്യൽത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രതീഷ് പാറോൽ , ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് അരുൺ, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ശകുന്തള അമ്മവീട്, എ.പി. രാധാമണി, കെ.എൻ. ശ്രീപ, കെ. ലിജി എന്നിവർ സംസാരിച്ചു.