തിരൂർ : ഗൾഫ് മാർക്കറ്റിൽ കഴിഞ്ഞ നാലുമാസമായി നടന്നുകൊണ്ടിരിക്കുന്ന ജി മാറ്റ് ബിസ്ബൂം ഷോപ്പിങ് ഫെസ്റ്റിവെൽ നറുക്കെടുപ്പ് തിരൂർ ഡിവൈഎസ്‌പി സി. പ്രേമാനന്ദകൃഷ്ണൻ നിർവഹിച്ചു.ഹോണ്ട ആക്റ്റിവ സ്കൂട്ടർ, എൽഇഡി ടിവി, സൈക്കിൾ, മൂന്ന് ഫ്രിഡ്ജ്, രണ്ട് വാഷിങ് മെഷീൻ, പത്തുപേർക്ക് പർച്ചേസ് വൗച്ചർ കാർഡും ഉൾപ്പെടെ നിരവധി സമ്മാനങ്ങളാണ് നറുക്കെടുത്തത്. ചടങ്ങിൽ ജി മാറ്റ് പ്രസിഡന്റ് അബ്ദുറഹിമാൻ ഹാജി, ജനറൽ സെക്രട്ടറി കെ.ടി. ഇബ്നുൽ വഫ, നാസർ വെട്ടം, അലി ജപ്പാൻ സ്ക്വയർ, അബ്ദുൾ ഖാദർ, അബ്ദുൽ ഗഫൂർ, ഷാജി നൈസ്, വി.എ. അൻവർ സാദത്ത്, ഷഹൂദ്, ഷഹീർ, അലിക്കുട്ടി, വി. മുജീബ്, സമദ്, ആബിദ് എന്നിവർ പങ്കെടുത്തു.രണ്ടാം ഘട്ട നറുക്കെടുപ്പ് ജൂലായ് പത്തിനും ബലേനോ കാറിനായുള്ള ബംബർ നറുക്കെടുപ്പ് ഓഗസ്റ്റ് പത്തിനും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.