എടരിക്കോട് : അമ്പലവട്ടം ക്ലാരി ജിഎൽപി സ്കൂളിൽ ട്രാഫിക് നിയമങ്ങൾ, ഡിജിറ്റൽ അച്ചടക്കം, ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ എന്നീ വിഷയങ്ങളിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ വിദ്യാഭ്യാസവകുപ്പ് വിദ്യാലയങ്ങളിൽ നടത്താൻ നിർദേശിച്ച പ്രത്യേക പ്രവർത്തനങ്ങളുടെ ഭാഗമായായിരുന്നു ക്ലാസ്. തിരൂർ ട്രാഫിക് യൂണിറ്റിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. മനോജ് ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് അബ്ദുൽറസാഖ് പോക്കാട്ട് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപകൻ പി. രമേഷ്‌കുമാർ, എസ്ആർജി കൺവീനർ മുംതാസ് കല്ലേങ്ങൽ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *