എടപ്പാൾ : വട്ടംകുളം ഗ്രാമപ്പഞ്ചായത്തിൽ ഓണത്തിന് ‘ഒരുമുറംപച്ചക്കറി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ് നിരവഹിക്കുന്നു വിഷരഹിത പച്ചക്കറി സ്കൂളിൽത്തന്നെ ലഭ്യമാക്കുന്നതിനുവേണ്ടി ജില്ലാ കുടുംബശ്രീമിഷന്റെ അഗ്രി തെറാപ്പി പദ്ധതിയുടെ ഭാഗമായി ലഭിച്ച പച്ചക്കറിത്തൈകളും ചട്ടികളും കനിവ് ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് കൈമാറിയായാണ് ഉദ്ഘാടനം നിർവഹിച്ചത്.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി. രജീഷ് അധ്യക്ഷനായി.കുടുംബശ്രീ ചെയർപേഴ്സൺ കെ. കാർത്ത്യായനി, ജില്ലാ കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർമാർ ബഡ്‌സ് സ്കൂൾ കുട്ടികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.