പൊന്നാനി : പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊന്നാനി നിയോജകമണ്ഡലം യു.ഡി.എഫ്. നൈറ്റ് മാർച്ച് നടത്തി. സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു.
ജില്ലാ യു.ഡി.എഫ്. ചെയർമാൻ പി.ടി. അജയ് മോഹൻ, കൺവീനർ അഷറഫ് കോക്കൂർ, എന്നിവരുടെ നേതൃത്വത്തിൽ ഹാർബറിൽനിന്നാണ് മാർച്ച് തുടങ്ങിയത്. കുണ്ടുകടവ് ജങ്‌ഷനിൽ സമാപിച്ചു.
പി.പി. യൂസഫലി, കല്ലാട്ടേൽ ഷംസു, വി. സെയ്ത് മുഹമ്മദ് തങ്ങൾ, എം.വി. ശ്രീധരൻ, അഹമ്മദ് ബാഫക്കി തങ്ങൾ, എ.എം. രോഹിത് എന്നിവർ പ്രസംഗിച്ചു.