തിരൂർ : അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്ന് തിരൂരിൽ നടന്ന അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.സിഐടിയു ജില്ലാ ജനറൽ സെക്രട്ടി വി.പി. സഖറിയ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ഉണ്ണി പാർവതി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പി.ടി. രജിത, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ശൈലജ കാളികാവ് രക്തസാക്ഷി പ്രമേയമവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി. ഷാജി, കെ. കൃഷ്ണൻ നായർ, ടി. ദിനേശ്‌കുമാർ, സി. ജമീല എന്നിവർ സംസാരിച്ചു. ജില്ലാഭാരവാഹികൾ: സി. ജമീല (പ്രസി.), പി.ടി. രജിത (സെക്ര.), പ്രീതാ റാണി (ട്രഷ.).പ്രസിഡന്റ് പി. ജമീല, ജനറൽ സെക്രട്ടറി പി.ടി. രജിത