ചങ്ങരംകുളം : വളയംകുളം: മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണ ദിനം വളയംകുളം അസ്സബാഹ് കോളേജ് എൻ.എസ്.എസ് 240 യൂണിറ്റി ന്റെയും മെന്റൽ ഹെൽത്ത് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായി ആചരിച്ചു. കോളേജിന് സമീപപ്രദേശങ്ങളിലുള്ള മുതിർന്ന പൗരന്മാരെ ഉൾകൊള്ളിച് നടന്ന “ സൗഹൃദ സായാഹ്നം“ എന്ന പ്രോഗ്രാം ശ്രദ്ധേയമായി.മെന്റൽ ഹെൽത്ത് ക്ലബ്‌ വോളന്റിയർമാർ പരിപാടിക്ക് നേതൃത്വം നൽകി.

മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പർപ്പിൾ നിറത്തിലുള്ള ബാഡ്ജുകൾ വിതരണം ചെയ്തു.കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരോടുള്ള അതിക്രമ ങ്ങൾക്കെതിരെ പ്രതിജ്ഞയെടുത്തു.അസ്സബാഹ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് കോയ എം. എൻ. പരിപാടി ഉത്ഘാടനം ചെയ്തു. അസ്സബാഹ് ട്രസ്റ്റ്‌ ഭാരവാഹികളായ പി.പി.എം അഷ്‌റഫ്‌, മുഹമ്മദുണ്ണി ഹാജി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുൽ റഹ്‌മാൻ. പി, ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റ് അധ്യാപിക ശോഭ ശ്രീധരൻ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *