എടപ്പാൾ : ജനങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശത്ത് അഴുകിയ മാലിന്യം തള്ളിയത് ജന ജീവിതത്തെ ബാധിച്ചു. സംസ്ഥാനപാതയോരത്തെ അണ്ണക്കമ്പാട് മൂതൂർ റോഡിലെ കാലടി പഞ്ചായത്ത് പരിധിയിലെ പറമ്പിലാണ് ചീഞ്ഞളിഞ്ഞ മാലിന്യം തള്ളിയിരിക്കുന്നത്. പച്ചക്കറി കടയിൽ ഉൾപ്പെടെയുള്ള മാലിന്യം മഴയിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയാണ്. കൊതുക് ശല്യവും രൂക്ഷം ആയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പറമ്പിൽ ഇത്തരത്തിൽ മാലിന്യം രാത്രിയുടെ മറവിൽ തള്ളുകയാണ്. മഴക്കാല ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വേളയിലാണ് രോഗം പടർത്തുന്ന വിധത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്.