എടപ്പാൾ : കേരള റിട്ട. ടീച്ചേഴ്‌സ് കോൺഗ്രസ് ജില്ലാ കൺവെൻഷനും അധ്യാപകനേതാവായിരുന്ന അമ്പലത്തറ ആർ. രാമചന്ദ്രൻ അനുസ്‌മരണവും സംസ്ഥാന രക്ഷാധികാരി ഇ. നീലകണ്ഠൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. ജില്ലാപ്രസിഡന്റ് കെ.എം.എ. റഹ്‌മാൻ അധ്യക്ഷനായി. പി. കോയക്കുട്ടി, പി.കെ. നാരായണൻ, അടാട്ട് വാസുദേവൻ എന്നിവർ പ്രസംഗിച്ചു.