തിരൂർ : ശക്തമായ കാലവർഷത്തിൽ വീട്ടുപറമ്പിലെ കിണറും കുളിമുറിയും ഇടിഞ്ഞുതാഴ്‌ന്നു. തിരൂർ മതിലിങ്ങൽ വടക്കുംപാടത്ത് കിഴക്കുമ്പാട്ട് മുഹമ്മദ് ഫാറസിന്റെ വീട്ടുപറമ്പിലെ കിണറും കുളിമുറിയുമാണ് പൂർണമായും തകർന്നുപോയത്. ഞായറാഴ്ച വൈകീട്ടാണ് കിണർ ഇടിഞ്ഞുതാഴ്‌ന്നത്. തിങ്കളാഴ്ച രാവിലെ ഒൻപതോടെ കുളിമുറിയും ഇടിഞ്ഞുതാഴുകയായിരുന്നു. പമ്പുസെറ്റ് കിണറ്റിലേക്കുപോയി. രണ്ടുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വീടിനും ഭീഷണി നേരിടുന്നുണ്ട്. നഗരസഭാ വാർഡ് കൗൺസിലർ ആസിയ സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.