താനൂർ : താനൂരിൽ തെരുവുനായ്‌ക്കളുടെ ശല്യം വർധിക്കുന്നു. താനൂർ നഗരസഭാപരിധി യിയിൽ വിവിധ സ്ഥലങ്ങളിൽ തെരുവുനായ്‌ക്കൾ കൂട്ടമായി പൊതുജനങ്ങൾക്ക് ഭീഷണി യാകുകയാണ്. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഇരുചക്രവാഹനയാത്രികർക്കും ഭീഷണിയായി തെരുവുനായ്‌ക്കൾ വിവിധ സ്ഥലങ്ങളിൽ സ്വൈരവിഹാരം നടത്തുന്നു. ഇക്കഴിഞ്ഞ ദിവസം താനൂർ-തെയ്യാല ബൈപ്പാസ് റോഡിൽവെച്ച് ഒരാൾക്ക് തെരുവുനായയുടെ കടിയേറ്റു. ഇദ്ദേഹം നഗരസഭാ അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്.നഗരസഭാപരിധിയിൽ വ്യക്തികൾക്കും വളർത്തുജീവികൾക്കും കടിയേറ്റതായി ഇതിനകം നിരവധി പരാതികളുയ ർന്നിട്ടുണ്ട്.ബസ്‌സ്റ്റാൻഡ്, റെയിൽവേസ്റ്റേഷൻ, സ്‌കൂൾ പരിസരങ്ങൾ, ഒഴിഞ്ഞ പറമ്പുകൾ എന്നിവിടങ്ങളിലാണ് തെരുവുനായക്കൂട്ടങ്ങൾ വസിക്കുന്നത്. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാൻ അടിയന്തരനടപടി വേണമെന്നതാണ് ജനകീയ ആവശ്യം.