എടപ്പാൾ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ എടപ്പാൾ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലേക്ക് പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തുകൾ, പേപ്പർ വെയ്സ്റ്റ് ബിന്നുകൾ എന്നിവ നൽകി.വിദ്യാർത്ഥികളിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും വലിച്ചെറിയൽ ശീലം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഉപയോഗിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ശേഖരിക്കാൻ ബൂത്തുകൾ സജീകരിച്ചത്.ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ ഹരിത കർമ്മ സേനക്ക് കൈമാറും.

വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഇ.എസ് സുകുമാരൻ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ്ജ് കെ.വി.സാഹിത,സ്കൂൾ പിടിഎ പ്രസിഡൻ്റ് കെ.രാമചന്ദ്രൻ ,സലാം പോത്തനൂർ, വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിൽ, അദ്ധ്യാപകരായ പി.വിനോദ് ,ഷാജി ജോൺ, സി.വി.പ്രിനേഷ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *