തിരൂർ : കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂരിന്റെ മൺസൂൺ പ്രോഗ്രാം തിരൂർ സാംസ്കാരിക സമുച്ചയത്തിൽ നടത്തി.ഡിവൈഎസ്‍പി സി. പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ ആക്റ്റ് കുടുംബാംഗങ്ങളുടെ മക്കളെ അനുമോദിച്ചു.ആക്റ്റ് വൈസ് പ്രസിഡന്റ് അഡ്വ. എം. വിക്രംകുമാർ അധ്യക്ഷത വഹിച്ചു.സെക്രട്ടറി കരീം മേച്ചേരി, ട്രഷറർ മനോജ് ജോസ്, എം.കെ.അനിൽകുമാർ, നാജിറ അഷ്റഫ്, ഷീന പൊറൂർ, സന്തോഷ് മേനോൻ, പി. രവീന്ദ്രൻ, എ. കേശവൻ എന്നിവർ പ്രസംഗിച്ചു.