ചങ്ങരംകുളം: ജൂലൈ 3 ലോക പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനത്തോടനുബന്ധിച്ച് വീടുകളിൽ തുണി സഞ്ചി വിതരണം ചെയ്ത് ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി. ബ്ലോക്ക്‌ മെമ്പർ വി വി കരുണാകരൻ, വാർഡ് മെമ്പർ അബ്ദു റഹ്മാൻ,വിഇഒ ജയേഷ്,ഐആര്‍ടിസി കോർഡിനേറ്റർ ദീപക് ലാൽ ഹെഡ്മിസ്ട്രസ്സ് ശാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സമീപ പ്രദേശത്തെ വീടുകളിൽ തുണി സഞ്ചി വിതരണം നടത്തി. തദ്ദേശ സ്വയം ഭരണ വകുപ്പും ഹരിത സഹായ സ്ഥാപനമായ ഐആർടിസി യും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന “പാഴ് പുതുക്കം ” UPCYCLING FEST ൻ്റെ ഭാഗമായാണ് കാമ്പയിൻ സംഘടിപ്പിച്ചത്.വരും ദിവസങ്ങളിലും കാമ്പയിനിൻ്റെ ഭാഗമായി നിരവധി പരിപാടികൾ സ്കൂളിൽ നടത്തുമെന്ന് അധ്യാപകർ അറിയിച്ചു.കുട്ടികളുടെ മാതൃക പ്രവർത്തനത്തെ വി ഇ ഒ ജയേഷ് അഭിനന്ദിച്ചു.സമൂഹത്തിന് മാതൃകയാക്കാവുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും നടത്താൻ സാധിക്കട്ടെ എന്ന് വാർഡ് മെമ്പർ അബ്ദു റഹ്മാൻ ആശംസിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *