ചങ്ങരംകുളം: പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐആര്‍ടിസി ഹരിത സഹായ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ പാഴ് പുതുക്കം പരിപാടി സംഘടിപ്പിച്ചു. പാഴ് വസ്തുക്കളുടെ പുനരുപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5 മുതൽ ജൂലൈ 3 വരെ ഐആർടിസി ഹരിത സഹായ സ്ഥാപനത്തിന്റെയും, ലൂക്കാ സയൻസ് പോർട്ടൽ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവിടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും അപ് സൈക്കിൾ ഫെസ്റ്റിവൽ സംഘടിപ്പിച്ചു.
പാഴ് പുതുക്കം പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജിഎല്‍പിഎസ് മൂക്കുതല യിൽ വെച്ച് നടന്നു.പാഴ്ത്തുണിയിൽ നിന്ന് കുട്ടികൾ ഹരിത കർമ്മ സേന അംഗങ്ങൾ നിർമ്മിച്ച 1000 തുണി സഞ്ചികൾ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിതരണം ചെയ്തു.പാഴ്‌പ്പുതുക്കം അപ്പ് സൈക്കിൾ ഫെസ്റ്റിവൽ ഈ അധ്യയന വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന 12 പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.പാഴ്വസ്തുക്കൾ കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, കുപ്പക്കളിപ്പാട്ടങ്ങൾ, പേപ്പർ ക്രാഫ്റ്റ്,നിന്നുള്ള പഠനോപകരണങ്ങൾ കലാസൃഷ്ടികൾ പേപ്പർ ക്രാഫ്റ്റ് എന്നിവയുടെ പ്രദർശനവും നടത്തി.പാഴ്‌പുതുക്കം പരിപാടിക്ക് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ ഒപി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാഖി രമേശ് സ്വാഗതം പറഞ്ഞു.പരിപാടിയിൽ പരിസ്ഥിതി സൗഹൃദ സന്ദേശം നന്നംമുക്ക് പഞ്ചായത്ത് ഐആര്‍ടിസി കോർഡിനേറ്റർ അഷീജ നൽകി.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മുരളി,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലു പറമ്പിൽ, വാർഡ് മെമ്പർമാർ, സ്കൂൾ അധ്യാപകർ, ഹരിത കർമ്മ സേന അംഗങ്ങൾ, രക്ഷിതാ ക്കൾ,സ്കൂള്‍ പിടിഎ പ്രസിഡന്റ് രഘു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.