ചങ്ങരംകുളം : ബ്രുവറിക്കും കേരളത്തിലെ മദ്യമയക്കുമരുന്ന് വ്യാപനത്തിനും എതിരെ സംസ്ഥാനതല ഏകദിന ഉപവാസ സതുാഗ്രഹം ചങ്ങരംകുളത്ത് നടത്താൻ ജനാരോഗ്യ പ്രസ്ഥാനം സ്വാഗത സംഘം കമ്മിറ്റി തീരുമാനിച്ചു.ഉപവാസ സത്യാഗ്രഹം വിജയിപ്പിക്കാൻ പി പി യൂസഫലി (ചെയർമാൻ), മുജീബ്‌ കോക്കൂർ (ജനറൽ കൺവീനർ), ‌വാസു അടാട്ട്, ഷാനവാസ്‌ വട്ടത്തൂർ, കെ അനസ്‌, കെ സി അലി, പി പി ഖാലിദ്‌, കുഞ്ഞിമുഹമ്മദ്‌ പന്താവൂർ എന്നിവർ ഭാരവാഹികളായി സ്വാഗത സംഘം രൂപീകരിച്ചു.അബ്ദുല്ലക്കുട്ടി കാളാച്ചാൽ, കെ വി ഹംസ, ഷരീഫ്‌ ചിയ്യാനൂർ, സലീം കോക്കൂർ, ഷുക്കൂർ ചങ്ങരംകുളം, ഒ വി ഹനീഫ, റഷീദ്‌ വളയംകുളം, ടി വി മുഹമ്മദ്‌ അബ്ദുറഹ്മാൻ പ്രസംഗിച്ചു.ഡോ ജേക്കബ്‌ വടക്കഞ്ചേരി എറണാകുളം, അഡ്വ പി എ പൗരൻ മഞ്ചേരി, ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, അഡ്വ സുജാത വർമ്മ എന്നിവർ രക്ഷാധികാരികളാണ്‌.

Related Post

Leave a Reply

Your email address will not be published. Required fields are marked *