എടപ്പാൾ : കണ്ടനകം വിദ്യാപീഠം യുപി സ്കൂളിൽ വിവിധ ക്ലബുകളുടെ ഉദ്ഘാടനം കലയും വിദ്യയും കൈകോർത്ത അനുഭവമായി. എൻഎംഎഎൽപി സ്കൂൾ പ്രഥമാധ്യാപകൻ എ.എ. സുബിൻ പപ്പറ്റുകളുടെ ലോകത്തിലൂടെ കുട്ടികളെ പരീക്ഷണശാലയിലേക്കും നൃത്തത്തിന്റെ മധുരത്തിലേക്കും കൈപിടിച്ചുകൊണ്ടുപോയാണ് ഉദ്ഘാടനം ചെയ്തത്. പ്രഥമാധ്യാപകൻ എ. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഉമാദേവി മോഹൻദാസ്, പിടിഎ പ്രസിഡന്റ് എം.പി. സഫീന, വെൽെഫയർ കമ്മിറ്റി പ്രസിഡന്റ് കെ. റഷീദ്, കെ. ബാബു, ടി. മാനോങ്ക് സി. മനോജ് എന്നിവർ പ്രസംഗിച്ചു. ഗണിത മാഗസിൻ പ്രകാശനവും നടന്നു.