തിരൂർ : അനശ്വരഗായകൻ മുഹമ്മദ് റഫിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഗീത പ്രേമികളുടെയും ഗായകരുടെയും ഗാനാഞ്ജലി. തിരൂർ തുഞ്ചൻപറമ്പിലാണ് മുഹമ്മദ് റാഫി അനുസ്മരണ സംഗീത പരിപാടി നടന്നത്.റഫിയുടെ പാട്ടുകൾ ശേഖരിച്ച് ജനശ്രദ്ധ നേടിയ തിരൂരിലെ ചോലക്കൽ സൈഫുള്ളയ്ക്കും ഭാര്യ വഹീദയ്ക്കും തിരൂരിലെ സംഗീതസ്നേഹി കളുടെ കൂട്ടായ്മയായ പൂമരച്ചോട് ആദരവു നൽകി. ഗായകൻ ഫിറോസ് ബാബു, പൂമരച്ചോട് പ്രസിഡന്റ് എസ്.എൻ. പ്രദീപ് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ഉപഹാരം നൽകി. പൂമരച്ചോട് സെക്രട്ടറി അഡ്വ. എം. വിക്രംകുമാർ, പ്രസിഡന്റ് എസ്.എൻ. പ്രദീപ്, ചോലക്കൽ സൈഫുള്ള എന്നിവർ പ്രസംഗിച്ചു. ഹരിദാസ് കോഴിക്കോട്, ഫിറോസ് ബാബു, സജി ജോൺ കോഴിക്കോട്, ഗിരീഷ് ചേലേമ്പ്ര, മനോജ് ചന്ദ്, സുധീഷ് തിരൂർ, റിഫ മോൾ, ആദിഷ് കൃഷ്ണ, അനിരുദ്ധ് സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗാനാഞ്ജലി.