പൊന്നാനി : ജില്ലയിലെ 16 മണ്ഡലങ്ങളിലെ 167 സ്കൂളുകൾക്കായി 460 കോടി രൂപയാണ് ഭൗതിക സൗകര്യ വികസനത്തിനായി നൽകിയതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എന്നിട്ടും യു.ഡി.എഫുകാർ കരിങ്കൊടിയുമായി പിന്നാലെ നടക്കുകയാണ്. പല സ്ഥലത്തും ഇപ്പോഴും കരിങ്കൊടി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവുംകൂടുതൽ പ്ലസ് വൺ ബാച്ച് അനുവദിച്ചത് മലപ്പുറത്തിനാണ്. 83 ബാച്ചിന് പുറമേ തിരുവനന്തപുരത്തെ 14 ബാച്ചുകൾ ഇങ്ങാട്ടു മാറ്റി. തുകയനുവദിച്ചപ്പോൾ ഏറ്റവും കുറവുകിട്ടിയത് എൽ.ഡി.എഫ്. എം.എൽ.എ.യുള്ള പൊന്നാനിക്കാണ്. വികസനകാര്യത്തിൽ സർക്കാരിന് രാഷ്ട്രീയമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.