പൊന്നാനി : ഓം തൃക്കാവ് ശിവക്ഷേത്രത്തിന് അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ദീപസ്തംഭം സമർപ്പിച്ചു. ക്ഷേത്രശ്രീകോവിലിനു മുന്നിലെ കവാടത്തിലാണ് ദീപസ്തംഭം സ്ഥാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് 5.30-ന് അക്ബർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.വി. അബ്ദുൾ നാസർ ദീപസ്തംഭത്തിൽ ആദ്യ ദീപം തെളിക്കും.
ഇതോടൊപ്പം ഉപക്ഷേത്രമായ അയ്യപ്പൻകോവിലിനു മുന്നിൽ പുതുതായി നിർമിച്ച നടപ്പന്തൽ സമർപ്പണവും നിർവഹിക്കും. ശനിയാഴ്ചയാണ് ക്ഷേത്രത്തിലെ അഖണ്ഡനാമയജ്ഞം.