എടപ്പാൾ : ശരീരത്തിന്റെയും മനസ്സിന്റെയും അവശതകൾ മാറ്റിവെച്ച് അവർ ആടിയും പാടിയും എല്ലാം മറന്നാനന്ദിച്ചു. കാണികളുടെ മനസ്സിനെ ആനന്ദിപ്പിച്ചും പലപ്പോഴും കണ്ണുകളെ ഈറനണിയിച്ചും നടന്ന ഭിന്നശേഷി കലോത്സവം ശ്രദ്ധേയമായി.
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ‘താളം’ ഭിന്നശേഷി കലോത്സവം സിനിമാനടൻ ആനന്ദ് റോഷൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷനായി. ഉജ്ജ്വലബാല്യം പുരസ്‌കാരജേതാവായ ഹന്ന ജൗഹറ, കോമഡി ഉത്സവം ഫെയിം കെ.വി. പൂവി എന്നിവർ മുഖ്യാതിഥികളായി. ആർ. ഗായത്രി, ശിശുവികസന ഓഫീസർ ഒ.പി. രമ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും സി. രാമകൃഷ്ണൻ നിർവഹിച്ചു. നാടൻപാട്ട് കലാകാരൻ ഷിജു വെങ്കിടങ്ങ്, സി.വി. സുബൈദ, കെ.ജി. ബാബു, പ്രേമലത, എസ്. ലിജുമോൻ എന്നിവർ പ്രസംഗിച്ചു.